---
title: "കെട്ടിടാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളി; കാല്‍നടയാത്രക്കാരും രോഗികളും ദുരിതത്തില്‍"
english_title: "#Building #debris #dumped #roadside #Pedestrians #patients #distress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/271819/building-debris-dumped-roadside-pedestrians-patients-distress"
published_at: "2025-02-21T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b824307332e_waste.jpg"
keywords: []
---

# കെട്ടിടാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളി; കാല്‍നടയാത്രക്കാരും രോഗികളും ദുരിതത്തില്‍

> **Lead Summary:** **നാദാപുരം: **പൊളിച്ചു മാറ്റിയ കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ തള്ളിയത് അപകട ഭീഷണിയായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സംസ്ഥാന പാതയോരത്താണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കുമ്പാരമുള്ളത്.

## Article Content

**നാദാപുരം: **പൊളിച്ചു മാറ്റിയ കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ തള്ളിയത് അപകട ഭീഷണിയായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സംസ്ഥാന പാതയോരത്താണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കുമ്പാരമുള്ളത്.

ഇതോടെ ഫുട്പാത്ത് വഴിയുള്ള കാൽനടയാത്ര തടസപ്പെട്ടു. പൊതുവെ ഇടുങ്ങിയ ഭാഗമാണ് ഇവിടം. റോഡിലെ ടാർ ചെയ്യ ഭാഗത്തിറങ്ങി മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളു.

ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ഗതാഗതക്കുരുക്കും വർധിച്ചു. കൂട്ടിയിട്ട മാലിന്യ കൂമ്പാരം ടാർപോളിൻ ഉപയോഗിച്ച് മൂടാനോ വെള്ളം ഒഴിച്ച് നനക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

വാഹനങ്ങൾ പോകുമ്പോൾ ഇതിൽ നിന്ന് ഉയരുന്ന പൊടി നിമിത്തം സമീപത്തെ ആശുപത്രിയിലെ രോഗികളും ബുദ്ധിമുട്ടുകയാണ്. ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും പൊടിശല്യം രൂക്ഷമാണ്.

ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. രണ്ട് ദിവസമായി സംസ്ഥാന പാതയോരത്തെ കാഴ്ചയാണിത്. അധികൃതരുടെ സത്വരശ്രദ്ധ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/271819/building-debris-dumped-roadside-pedestrians-patients-distress)