നാദാപുരം : (nadapuram.truevisionnews.com) മേഖലയിൽ വോൾട്ടേജ് ക്ഷാമം തീരും. വിഷ്ണുമംഗലം 110 കെ.വി. സബ് സ്റ്റേഷനു കീഴിൽ നാല് പുതിയ ഫീഡറുകൾ സ്ഥാപിക്കുന്നതിനുള്ള 5.5 കോടിയുടെ പ്രവൃത്തിക്ക് തുടക്കമായി.

കക്കട്ട്,കുമ്മങ്കോട്, നാദാപുരം , തൂണേരി പരിധിയിലുള്ള വോൾട്ടേജ് ക്ഷാമവും ഇടക്കിടെയുള്ള വൈദ്യുതി തടസ്സവും ഇതോടെ പരിഹരിക്കപ്പെടും.
കേന്ദ്രസർക്കാറിൻ്റെ ആർ.ഡി.എസ്. എസ് പദ്ധതിയിലനുവദിച്ച ഒരു കോടി രൂപയും സംസ്ഥാന സർക്കാനുവദിച്ച4.5 കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചിയ്യൂർ - നരിപ്പറ്റ റോഡിൽ 2. കി.മീ നീളത്തിലുള്ള പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. പൊട്ടിപ്പൊളിഞ്ഞ ചിയ്യൂർ സ്കൂൾ നരിപ്പറ്റ റോഡ് നവീകരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് 38 ലക്ഷം രൂപ അനുവദിക്കുകയും സാങ്കേതികാനുമതിലഭിച്ച് പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കുകയും ചെയ്തെങ്കിലും കെ.എസ്.ഇ.ബി യുടെ കേബിൾ വലിക്കുന്ന പ്രവർത്തി നടക്കാത്തത് കാരണം മുടങ്ങിക്കിടക്കുകയായിരുന്നു.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി,വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ടി ശ്രീനാഥ് ഇലക്ട്രിക്കൽ സബ് ഡിവിഷൻ, കുറ്റ്യാടി പി.എം.യു വടകര അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രീതി കേസൻ തുടങ്ങിയവർ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.
കേബിൾ പ്രവൃത്തി പുരത്തിയായാലുടൻ റോഡ് റീടാറിംഗ് ആരംഭിക്കുന്നതാണെന്ന് പ്രസിഡണ്ട് വി.വി. മുഹമ്മദലി അറിയിച്ചു.
#voltage #shortage #over #fund #cable #work #started #new #feeder