Feb 24, 2025 08:02 PM

നാദാപുരം: (nadapuram.truevisionnews.com) അറിവ് നിർമാണ പ്രക്രിയയിലെ ചാലകശക്തികളായ അധ്യാപകർ കുട്ടികളുടെ മനസ്സിൽ നല്ല അടയാളങ്ങൾ രൂപപ്പെടുത്തുന്നവരാകണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

നാദാപുരം സൗത്ത് എൽ.പി. സ്കൂൾ 100ാം വാർഷികവും 34 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സി.കെ. സുരേഷ് ബാബു മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹ മ്മദലി അദ്ധ്യക്ഷത വഹിച്ചു. എ. ഇ. ഒ. രാജീവൻ പുതിയേടുത്ത്. ഡോ: ശശികുമാർ പുറമേരി , എം.സി. സുബൈർ. അഡ്വ. എ.സജി വ് ,സമീറ, സി.ടി കെ .അബ്ബാസ് കണേക്കൽ, സി.എച്ച് മോഹനൽ, സി.എച്ച് ബാലകൃഷ്ണൻ, ടി.ബാബു, എ.പി. ദിനേശൻ, പ്രൊഫ. ഹമീദ് മൊയ്ലോത്ത്.. പ്രേമൻ മാസ്റ്റർ. റഷീദ്. പി. എ.പി. കുഞ്ഞിരാമൻ മാസ്റ്റർ, ഇസ്മായിൽ വി.പി. സി. എച്ച് സന്തോഷ്, കെ. അപ്പു മാസ്റ്റർ, കെ. മൊയ്തീൻ മാസ്റ്റർ റഹീം മാസ്റ്റർ. സി.ടി.കെ സുരേഷ് ബാബു.. ബിജീഷ് പി. സി. കെ. സുരേഷ് ബാബു മാസ്റ്റർ രാധാകൃഷ്ണൻ ഇരുന്നോത്ത് , ദീപജിതിൻ ബാബു. കുഞ്ഞാലി . ചങ്ങോത്ത് .തസ്നീം ഐ. റഫീഖ്.ടി.കെ. അശ്വന്ത് എസ്. ദാസ്. രബിന എ.കെ. സിദ്ധാർഥ് .ഫസീല . ഷദീദ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അംഗൻവാടി കുട്ടികളുടെ കലാപരിപാകൾ, സ്കൂൾ കുട്ടികളുടെ പരിപാടികൾ, പൂർവ്വ അദ്ധ്യപകരുടെയും വിദാർത്ഥികളുടെയും സംഗമം, സാംസ്കാരിക . ഘോഷയാത്ര. കലാവിരുന്ന് എന്നിവ അരങ്ങേറി. ചടങ്ങിൽ പൂർവ്വ അദ്ധ്യപകരെയും മാനേജർ ഇരുന്നോത്ത് ശാരദ എന്നിവരെ ആദരിച്ചു

#Teachers #create #positive #signs # minds #children #EKVijayan #MLA

Next TV

Top Stories