Feb 27, 2025 09:22 PM

നാദാപുരം: (nadapuram.truevisionnews.com) ആശാവർക്കർമാരുടെ സമരത്തിന് എതിരായ സർക്കാരിന്റെ ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസുകൾക്ക് മുമ്പിൽ കത്തിച്ചു .

മണ്ഡലം കമ്മിറ്റി കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ ജില്ലാ തലത്തിലുള്ള ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ നിർവഹിച്ചു.

ആശാവർക്കർമാരെ ദ്രോഹിക്കുന്ന സർക്കാരിന്റെ നടപടികൾ ക്കെതിരെ പൊതു സമൂഹം രംഗത്തിറങ്ങുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രവീൺകുമാർ പറഞ്ഞു.

പാവപ്പെട്ട വനിതകൾ നടത്തുന്ന സമരത്തെ ഭീഷണിപ്പെടുത്തി അടിച്ചമർത്താൻ കോൺഗ്രസ് അനുവാദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.ഡിസിസിഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ, അഡ്വ.പ്രമോദ് കക്കട്ടിൽ,മാക്കൂൽ കേളപ്പൻ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി, അഡ്വ.എ സജീവൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വിവി റിനീഷ് എന്നിവർ സംസാരിച്ചു.

#Congress #burnt #copy #government #order #against #Ashavarkar Mark

Next TV

Top Stories










News Roundup