ഉത്സവം തകൃതി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ഉത്സവം തകൃതി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി
Mar 2, 2025 10:45 AM | By Jain Rosviya

വളയം:(nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി.ഇന്ന് മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന് ഭക്തസാന്ദ്രമായി ഒരുങ്ങി .

ഇന്ന് അഭിഷേകം, മാള നിവേദ്യം, പൊങ്കാല സമർപ്പണം , തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. നാളെ ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും.

മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.

മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.

സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

#AaratMahotsav #Valayam #Sree #Paradevatha #Temple #begun

Next TV

Related Stories
പുറമേരിയിൽ വയോധികൻ കിണറ്റിൽ ചാടി മരിച്ചു

Apr 19, 2025 09:29 PM

പുറമേരിയിൽ വയോധികൻ കിണറ്റിൽ ചാടി മരിച്ചു

ബന്ധു സുജീഷിന്റെ പരാതിയിൽ നാദാപുരം പോലീസ്...

Read More >>
യാത്ര ഇനി സുഖകരം; നാദാപുരം പഞ്ചായത്തിൽ 8ാം വാർഡിൽ റോഡുകൾ ഉദ്ഘാടനം ചെയ്തു

Apr 19, 2025 09:13 PM

യാത്ര ഇനി സുഖകരം; നാദാപുരം പഞ്ചായത്തിൽ 8ാം വാർഡിൽ റോഡുകൾ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു....

Read More >>
'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട്  എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

Apr 19, 2025 08:47 PM

'ഇനി പുത്തൻ പുതിയത്' , കുനിങ്ങാട് എൽ.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോൽഘാടനവും

പുറമേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം...

Read More >>
നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

Apr 19, 2025 08:34 PM

നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി 36-കാരൻ പിടിയിൽ

നിരോധിത രാസലഹരി ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവിനെ നാദാപുരം പോലീസ്...

Read More >>
'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

Apr 19, 2025 08:24 PM

'കളിയാണ് ലഹരി', അവധിക്കാല കായിക പരിശീലന ക്യാമ്പിന് സി സി യു പി സ്കൂളിൽ തുടക്കം

ചടങ്ങിൽ മാനേജർ കെ ബാലകൃഷൻ, ടി കെ രമേശൻ , പി ടി എ എക്സിക്യൂട്ടീവ് അംഗം എ കെ സുമയ്യത്ത്, കെ ശ്രീജ , പി പി സുനിത, ബി സന്ദീപ് എന്നിവർ...

Read More >>
കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

Apr 19, 2025 01:52 PM

കളിയും ചിരിയും; പാറക്കടവിൽ ഏകദിന സൗജന്യ സമ്മർ ക്യാമ്പിന് നാളെ തുടക്കം

പാറക്കടവ് അക്സെൽ മെന്ററിങ് ഹബിൽ വെച്ച് ആണ് നടക്കുന്നത്....

Read More >>
Top Stories