നാദാപുരം : (nadapuramnews.com) നാദാപുരം മേഖലയിൽ വീണ്ടും എം ഡി എം എ വേട്ട. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുമ്മങ്കോട് വീട്ടിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽപെട്ട എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കണ്ടെത്തി .
Also read:
പുറമേരിയിൽ വയോധികൻ കിണറ്റിൽ ചാടി മരിച്ചു

നിരോധിത രാസലഹരി ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവിനെ നാദാപുരം പോലീസ് പിടികൂടി. കുമ്മങ്കോട് സ്വദേശി കൃഷ്ണ ശ്രീ വീട്ടിൽ നിതിൻ കൃഷ്ണ (36) ആണ് പിടിയിലായത്.
ഇന്നലെ നാദാപുരം പഞ്ചായത്തിലെ വീട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 0.4 ഗ്രാം എം ഡി എം എ യും 3.50ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
#nadapuram #mdma #arrest