---
title: "അനുമോദനവും ആദരവും; പെൻഷണേഴ്‌സ് യൂണിയൻ കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "Pensioners Union Convention organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297931/pensioners-union-convention-organized"
published_at: "2025-06-23T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859006ecbcc6_pentioners_convention.jpg"
keywords: []
---

# അനുമോദനവും ആദരവും; പെൻഷണേഴ്‌സ് യൂണിയൻ കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ പെൻഷൻ ഭവനിൽ തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ബാലരാജൻ അധ്യക്ഷത വഹിച്ചു. 75 വയസ് തികഞ്ഞ സർവീസ് പെൻഷൻകാരെ ബ്ലോക്ക് രക്ഷാധികാരി എം.പി സഹദേവൻ ആദരിച്ചു.

## Article Content

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് കൺവൻഷൻ പെൻഷൻ ഭവനിൽ തുണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം ബാലരാജൻ അധ്യക്ഷത വഹിച്ചു. 75 വയസ് തികഞ്ഞ സർവീസ് പെൻഷൻകാരെ ബ്ലോക്ക് രക്ഷാധികാരി എം.പി സഹദേവൻ ആദരിച്ചു.

നവാഗതരെ മുൻ സംസ്ഥാന കൗൺസിലർ കെ.രാജൻ സ്വീകരിച്ചു. എസ്എസ്‌എൽസി, പ്ലസ് ടു ഇവയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പി.കെ സുജാതയും എം. ശങ്കരനും അനുമോദിച്ചു.

തൂണേരി ബ്ലോക്ക് പ്രസിഡണ്ട് ടി.കെ രാഘവൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചു, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, എം.കെ രാധ, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ തൂണേരി, ടി.പി അബ്ദുള്ള പി.സുജാത, എൻ.കെ രാമകൃഷ്ണൻ, പി.എം ജാനു, പി.കെ ശശികല, ടി.രാമചന്ദ്രൻ, കെ.സുരേഷ്‌കുമാർ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297931/pensioners-union-convention-organized)