---
title: "മികവുത്സവം; നാദാപുരത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: " Students who achieved high results Nadapuram were felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/297927/students-who-achieved-high-results-nadapuram-were-felicitated"
published_at: "2025-06-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858fa699480f_mla.jpg"
keywords: []
---

# മികവുത്സവം; നാദാപുരത്ത് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** > നാദാപുരം: നാദാപുരത്ത് "മികവുത്സവം 2025" സംഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് എ ഐ എസ് എഫ്, എ ഐ വൈ എഫ് നാദാപുരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ദേയമായി.

## Article Content

> നാദാപുരം: നാദാപുരത്ത് "മികവുത്സവം 2025" സംഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് എ ഐ എസ് എഫ്, എ ഐ വൈ എഫ് നാദാപുരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ദേയമായി.

എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ദർശിത്ത് ഉദ്ഘാടനം ചെയ്തു. അനുമോദനം ഏറ്റുവാങ്ങിയ പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ലിനീഷ് അരുവിക്കര അദ്ധ്യക്ഷത വഹിച്ചു.

സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി,മണ്ഡലം പ്രസിഡണ്ട് അഭിനന്ദ് കെ പ്രസംഗിച്ചു.എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ഗൗതം ചന്ദ്ര സ്വാഗതവും എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട്അശ്വിൻ മനോജ് നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/297927/students-who-achieved-high-results-nadapuram-were-felicitated)