നാദാപുരം : (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിൽ 8ാം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു. താനിയുള്ളതിൽ പുമുള്ളതിൽ റോഡ്,പൗർണ്ണമി കല്ലിൽ താഴെ റോഡ്,വലിയ പറമ്പത്ത് തച്ചർകണ്ടിറോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. മെമ്പർ എ.കെ.ബിജിത്ത് അദ്ധ്യക്ഷം വഹിച്ചു. സ്ഥിരം സമിതിഅദ്ധ്യക്ഷൻസി.കെ.നാസർ,കൺവീനർ സി.അശോകൻ മാസ്റ്റർ,കെ.ടി.കെ സവിത, കെ.സി അജിഷ് ,കെ.കുഞ്ഞബ്ദുല്ല കെ.എം രാജൻ, സദാനന്ദൻ മാസ്റ്റർ 'കെ ,ടി.കെ സവിത, ടി കെ ഷിബിൻ, ടി.കെ നിമേഷ് മാസ്റ്റർ,എം.വി.ബാലൻ, ഷിജു പൂവള്ളതിൽ, ഷബിത, സീമ, എന്നിവർ പങ്കെടുത്തു.
#Three #roads #inaugurated #8th #ward #Nadapuram #GramaPanchayat.