നാദാപുരം; സർവീസ് സഹകരണ ബാങ്കിലെ എക്ലാസ് അംഗങ്ങളായ മാരക രോഗം ബാധിച്ചവർക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടന്ന പരിപാടി ഇ.കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

എ. മോഹൻദാസ്, ബംഗ്ലത്ത് മുഹമ്മദ്,അഡ്വ:എ.സഞ്‌ജീവ്, സുഗതൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, നാസർ ചിയ്യൂർ കരിമ്പിൽ വസന്ത , പി.ചാത്തു മാസ്റ്റർ,എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി പി.കെ മഹിജ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.കെ ശിവദാസൻ നന്ദിയും പറഞ്ഞു
#Compassionate #care #Nadapuram #Cooperative #Bank #distributes #member #relief #fund