കല്ലാച്ചി: വർഷങ്ങളായി കച്ചവടം ചെയ്തു വരുന്ന വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാത്ത നാദാപുരം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ധാഷ്ട്യത്തിനെതിരെ കേരളാ വ്യാപാരിവ്യവസായി ഏകോപന സമിതി കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധർണ്ണാ സമരം സംഘടിപ്പിക്കും.

മാർച്ച് 10 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ്ണാ സമരം പ്രസിഡന്റ് ദിനേശൻ, ജനറൽ സെക്രട്ടറി ഇല്ലത്ത് ഷംസുദ്ദീൻ ഭാരവാഹികളായ റ്റാറ്റ അബ്ദുറഹിമാൻ,റഹ്മത്ത് ചിറക്കൽ, സലാം സ്പീഡ്, അഫ്സൽ, തണൽ അശോകൻ, സുധീർ ഒറ്റപുരക്കൽ,സഹീർ മുറിച്ചാണ്ടി, സുധി ഐകെ, ജമാൽ ഹാജി, അനീഷ്, പവിത്രൻ പവിഴം, അജയകുമാർ എന്നിവർ നേതൃത്വം നൽകും.
#Nadapuram #Grama #Panchayat #Office #dharna #March #ten #against #non #renewal #business #license