വിലങ്ങാട്: (nadapuram.truevisionnews.com) വിലങ്ങാടിനെ വീണ്ടെടുക്കാൻ ദുരന്ത ഭൂമിയിലൂടെ കോൺഗ്രസ് നേതൃത്വത്തിൽ ദുരന്ത ബാധിതരെ പങ്കെടുപ്പിച്ചു കൊണ്ട് പദയാത്ര നടത്തി. നൂറ് കണക്കിന് ദുരന്ത ബാധിതർ പങ്കെടുത്ത പദയാത്ര വിലങ്ങാട്ടെ പാനോത്ത് വച്ച് ഡിസിസി മെമ്പർ പി എ ആന്റണിക്ക് പതാക കൈമാറി.

വിലങ്ങാട് ടൗണിൽ സമാപിച്ച പദയാത്ര പി എ ആന്റണിയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ദുരന്ത ബാധിതരോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എൻ കെ മുത്തലീബ്, ജോർജ് മണ്ണാറുകുന്നേൽ, സെൽമ രാജു,ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, അനസ് നങ്ങാണ്ടി, ബാലകൃഷ്ണൻ പി,ശശി പി എസ്,കോവുമ്മൽ അമ്മദ്,ബാലകൃഷ്ണൻ കെ, ജയേഷ് കുമാർ യു പി,തുടങ്ങിയവർ സംസാരിച്ചു.
#Congress #launches #protest #march #reclaim #Vilangad