നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ സൂപ്പർമാർക്കറ്റിലെ മലിനജലം ഓടയിലേക്ക് ഒഴുക്കിവിടാൻ അധികൃതർ ഒത്താശചെയ്യുന്നതായി പരാതി.

ജലജന്യ, സംക്രമിക രോഗങ്ങൾ ശമനമില്ലാതെ തുടരുന്നതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് പുതുതായി നിർമിക്കുന്ന ഓടയിലേക്ക് കെട്ടിടങ്ങളിലെ മലിനജലകുഴൽ സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയത്.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതോടെ മൂന്ന്കോടി രൂപ വിനിയോഗിച്ച് സംസ്ഥാന പാതയുടെ ഭാഗമായ കല്ലാച്ചി ടൗൺ റോഡ് വീതി കൂട്ടി അഴുക്കുചാലുകൾ നിമിച്ച് ടാറിങ് നടത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ട കൂൾബാർ ആരോഗ്യ വകുപ്പ് അടച്ചു പൂട്ടിയിരുന്നു. ഇതിനിടയിലാണ് കല്ലാച്ചി ടൗണിലെ സൂപ്പർ മാർക്കറ്റിനടുത്തുള്ള മലിനജലം ഒഴുക്കി വിടാനായി പൈപ്പ് സ്ഥാപിക്കാൻ പാകത്തിന് ഓടയുടെ വശത്തുള്ള കോൺക്രീറ്റ് കട്ട് ചെയ്ത് കൊടുത്തത്.
സംഭവം ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ പ്രതിഷേധവുമായെത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നൽകി.
#Attempt #dump #sewage #supermarket #Kallachi #drain