നാദാപുരം:(nadapuram.truevisionnews.com) ജാതിയേരിയിൽ ജനകീയ കൂട്ടായ്മ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വളയം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഫായിസ് അലി ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ഉവൈസ് ഫലാഹി കുമ്മങ്കോട് ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.

അർഷാദ് കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹല്ല് ഖാസി സയ്യിദ് ആറ്റക്കോയ തങ്ങൾ, ഉസ്താദ് ഫൈസൽ ബാഖവി, പി സൂപി മുസ്‌ലിയാർ, അഹ്‌മദ് കുറുവയിൽ, എൻ കെ അബ്ദുസലീം മാസ്റ്റർ, വി വി കെ ജാതിയേരി,പി കെ ഖാലിദ് മാസ്റ്റർ, പുന്നോളി സൂപി ഹാജി, വട്ടക്കണ്ടി സൂപി ഹാജി,കുറുവയിൽ നൗഫൽ, മുജീബ് കുനിയിൽ, ഷഫീഖ് പി കെ തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് പുന്നോളി സ്വാഗതവും റാഷിദ് തട്ടാന്റവിട നന്ദിയും പറഞ്ഞു.
#Jatiyeri #Janakiya #Kootayma #organized #antidrug #awareness #class