നാദാപുരം: പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ച് വിവിധ സെമിനാർ പരമ്പരയ്ക്ക് തുടക്കമായി.

മൊകേരി ഗവൺമെൻറ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. അരുൺലാൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫ.എൻപി യൂസഫ് അധ്യക്ഷനായി. കോളേജ് ചെയർമാൻ വയലോളി അബ്ദുള്ള, മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഡയരക്ടർ ഇസ്മയിൽ പൊയിൽ, എം. ഷിംജിത്ത്, രാമചന്ദ്രൻ പി , കെ. കുഞ്ഞിരാമൻ, ബാലകൃഷ്ണൻ നമ്പർ , സി.പി മൻമഥൻ എന്നിവർ സംസാരിച്ചു.
ഡോ. എം കെ മധുസൂധനൻ സ്വാഗതവും ഡോ. വി.ഐ ലാവണ്യ നന്ദിയും പറഞ്ഞു.
വിസ്ഡം വേവ്സ് എന്ന പേരിൽ നടക്കുന്ന സെമിനാറിന്റെ രണ്ടാം എഡിഷനിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബൗദ്ധിക സ്വത്വവകാശ നിയമം, കേന്ദ്ര കേരള ബജറ്റ് സംബന്ധിച്ച് വിശകലനങ്ങൾ, പ്രാദേശിക ചരിത്രരചന വിവിധ തലങ്ങൾ, മാരക രോഗങ്ങളെ ചെറുക്കുന്നതിൽ ജൈവ രസതന്ത്രത്തിന്റെ സാധ്യതകൾ, ഗുഡ്സ് സർവീസസ് ടാക്സ് സ്റ്റോക്ക് മാർക്കറ്റ് എന്നീ വിഷയങ്ങൾ വിവിധ സെഷനുകളിലായി വിദഗ്ധർ ചർച്ചചെയ്യും.
മടപ്പള്ളി കോളേജിലെ ഡോ. വിനീതൻ, മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോക്ടർ സീന, പ്രൊവിഡൻസ് കോളേജിലെ ദീപ അശോക്, മെയ് ടെക് സാ ടെക്നോളജി ഡയറക്ടർ ശ്രുതി ദീപക്, കോഴിക്കോട് ഗവൺമെൻറ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകൻ ഡോക്ടർ സുജിൻ കെ എൻ, പി എ അസോസിയേറ്റ് ഡയറക്ടർ പ്രസൂൺ ചന്ദ്രൻ, കല്ലിക്കണ്ടി എൻ എ എം കോളേജ് ചരിത്രവിഭാഗം മേധാവി ഡോക്ടർ അനസ്, മടപ്പള്ളി കോളേജിലെ ഡോക്ടർ എ വി ശശിധരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും നാഷണൽ കോളേജ് ഐക്യു എ സി യും റിസർച്ച് കൗൺസിലും സംയുക്തമായാണ് ഈ സെമിനാർ പരമ്പര സംഘടിപ്പിക്കുന്നത്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ സെമിനാർ പരമ്പരയിൽ വിവിധ കോളേജിൽ നിന്നുള്ള അധ്യാപകർ വിദ്യാർഥികൾ മാനേജ്മെൻറ് വിദഗ്ധർഎന്നിവർ സംബന്ധിക്കും
സെമിനാർ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ ഓൾ ഇന്ത്യ ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുള്ള, ട്രസ്റ്റ് സെക്രട്ടറി മരുന്നൊളി കുഞ്ഞബ്ദുള്ള ട്രഷറർ ടി ടി കെ അഹമ്മദ് ഹാജി ഇസ്മായിൽ പോയിൽ എന്നിവർ സംബന്ധിക്കും
സംസ്ഥാനതല സെമിനാറിന്റെ നടത്തിപ്പിനായി 25 അംഗ സംഘാടകസമിതി കഴിഞ്ഞദിവസം കോളേജിൽ ചേർന്ന് സെമിനാർ പരമ്പരക്ക് അന്തിമരൂപം നൽകി. പ്രിൻസിപ്പൽ പ്രൊഫസർ എംപി യൂസഫ് അധ്യക്ഷതയിൽ ഡോക്ടർ അരുൺലാൽ ഉദ്ഘാടനം നിർവഹിക്കും.
#Puliyav #National #College #Wisdom #Seminar #Series #begins