---
title: "ജനകീയ പ്രക്ഷോഭം ; നാദാപുരം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ച് എൽഡിഎഫ് "
english_title: "#Popular #protest #LDF #organizes #march #Nadapuram #Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/275667/popular-protest-ldf-organizes-march-nadapuram-panchayat"
published_at: "2025-03-10T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce866487e7f_nadapurtam.jpg"
keywords: []
---

# ജനകീയ പ്രക്ഷോഭം ; നാദാപുരം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ച് എൽഡിഎഫ് 

> **Lead Summary:** നാദാപുരം : നാദാപുരം പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

നാദാപുരം : നാദാപുരം പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് സംഘടിപ്പിച്ചു.

പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത,ഫണ്ട് വിനിയോഗത്തിലെ എൽഡിഎഫ് അംഗങ്ങളോടുള്ള വിവേചനംഅവസാനിപ്പിക്കുക, നാദാപുരം ബസ് സ്റ്റാൻഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിർമ്മാണ പ്രവർത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, ഇയ്യങ്കോട് വായനശാല യാഥാർത്യമാക്കുക, പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് മാർച്ചും ധർണ്ണയും നടത്തി.

സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.സി എച്ച് മോഹനൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ്, പി പി ബാലകൃഷ്ണൻ, സി വി നിഷമനോജ്, സി എച്ച് ദിനേശൻ ,ടി ബാബു എന്നിവർ സംസാരിച്ചു.ടി സുഗതൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/275667/popular-protest-ldf-organizes-march-nadapuram-panchayat)