നാദാപുരം : നാടിന് ആഘോഷമായി മാറിയ ഹാപ്പി വെഡ്ഡിംഗ് റീലോഞ്ചിംഗ് ദിനത്തിൽ മൊകേരി സ്വദേശിയും വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 8 ാം ക്ലാസ് വിദ്യാർത്ഥിയുമായ ആദിലിന് റീ ലോഞ്ചിംഗ് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 25,000 രൂപയുടെ ക്യാഷ് പ്രൈസ് നേടി.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്നും പെരുന്നാൾ പൊളിക്കാമെന്നും സമ്മാനം സ്വീകരിച്ച് കൊണ്ട് ആദിൽ പറഞ്ഞു.
മുഖ്യാതിഥിയായി എത്തിയ യൂട്യൂബർ കെ എൽ ബ്രോ ബിജുവിൽ നിന്നും എസ് ഐ അബൂബക്കറിൽ നിന്നും ആദിൽ സമ്മാനം സ്വീകരിച്ചു.
രണ്ടാം സമ്മാനമായി അഞ്ച് പേർക്ക് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകി. റീ ലോഞ്ചിംഗ് ഡേ മുതൽ ഉപഭോക്താക്കൾക്കായി ഹാപ്പി വെഡ്ഡിംഗ് സമ്മാനപ്പെരുമഴയാണ് ഒരുക്കിയിട്ടുള്ളത്.
#Happy's #special #cash #award #make #Adil #Eid #colorful