കേരള സംഗീത നാടക അക്കാദമി അവാർഡ് ബാബു കോടഞ്ചേരിക്ക്

കേരള സംഗീത നാടക അക്കാദമി അവാർഡ് ബാബു കോടഞ്ചേരിക്ക്
Mar 20, 2025 09:22 PM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) 2024 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടപ്പോൾ കോടഞ്ചേരിക്കാർക്കും ആഹ്ലാദിക്കാൻ വകയുണ്ടായി.

കഥാപ്രസംഗ കലയിലെ മികവിന് അക്കാദമി നൽകിയ അവാർഡ് ബാബു കോടഞ്ചേരി എന്ന പേരിൽ അറിയപ്പെടുന്ന തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലെ പരേതരായ പാലിനാണ്ടിയിൽ കുഞ്ഞിരാമൻ്റെയും മാതുവിൻ്റെയും മകനായ ബാബുവിനായിരുന്നു.

36 വർഷമായി കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ഇക്കാലയളവിൽ നിരവധി വേദികളിൽ വ്യത്യസ്തമായ കഥകൾ അവതരിപ്പിച്ചു. സൂൾ പഠനകാലത്തു തന്നെ പ്രൊഫഷണൽ കഥാപ്രസംഗരംഗത്തു നിറഞ്ഞുനിന്നു.

പതിമൂന്നോളം കഥാപ്രസംഗങ്ങൾ ബാബു നൂറു കണക്കിന് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിന് എന്നും പുതുമ നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ഓരോ കഥാപ്രസംഗങ്ങളും വ്യത്യസ്തമായ അവതരണത്തോടെ വേദിയിൽ എത്തിച്ചു.

വയലാർ ഒരു സൂര്യതേജസ് എന്ന കഥാപ്രസംഗം അദ്ദേഹത്തിൻ്റെ കവിതകളും ഗാനങ്ങളും മാത്രം ഉൾപ്പെടുത്തിയാണ് വേദികളിൽ അവതരിപ്പിച്ചത്. വയലാറിനെ വേദിയിലെ ക്യാൻവാസിൽ വരച്ചു കൊണ്ടാണ് കഥ തുടങുന്നത്.

കഥാപ്രസംഗത്തിൻ്റെ ചട്ടക്കൂടിൽ നിന്നു കൊണ്ടുതന്നെ ദൃശ്യവർണ്ണവൈവിധ്യങ്ങളോടെ ചിരുതത്തെയ്യം എന്ന കഥ ഈ വർഷം വേദികളിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഉറൂബിൻ്റെ ഉമ്മാച്ചു മറ്റൊരു മാറ്റവുമായി അടുത്ത മാസം ആരംഭിക്കും.

സംഗീതനാടക അക്കാദമി മുൻവർഷങ്ങളിൽ നടത്തിയ കഥാപ്രസംഗ മഹോത്സവത്തിന് ആറ് വർഷം തുടർച്ചയായി കഥാപ്രസംഗം അവതരിപ്പിക്കാൻ ബാബു കോടഞ്ചേരിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

2018-ൽ ഇടക്കൊച്ചി പ്രഭാകരൻ സ്മാരക അവാർഡ് 2025-ൽ ബിഹൈഡ് കർട്ടൺ സംസ്ഥാന തല അവാർഡ് ഉൾപ്പെടെ ചെറുതും വലുതുമായ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ആകാശവാണി കണ്ണൂർ - കോഴിക്കോട് നിലയങ്ങളിൽ 1987 മുതൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു വരുന്നുണ്ട്. ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിൽ മിലിട്ടറി എഞ്ചിനിയറിംഗ് സർവ്വീസിൽ ഉദ്യോഗസ്ഥനായ ബാബു ഭാര്യ ഉഷക്കും മക്കളായ വൈഷ്ണക്കും ജിഷ്ണുവിനുമൊപ്പം സ്നേഹകല എന്ന വീട്ടിൽ പയ്യന്നൂരാണ് താമസം.

#BabuKodenchery #Kerala #Sangeetha #Nataka #Academy #award

Next TV

Related Stories
വോട്ടർ പട്ടിക അട്ടിമറി: നാദാപുരത്ത് യുഡിഎഫ് പ്രതിഷേധം താക്കീതായി

Jul 14, 2025 07:38 PM

വോട്ടർ പട്ടിക അട്ടിമറി: നാദാപുരത്ത് യുഡിഎഫ് പ്രതിഷേധം താക്കീതായി

വോട്ടർ പട്ടിക അട്ടിമറി, നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം താക്കീതായി...

Read More >>
യാത്ര ദുസ്സഹം; മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക - യൂത്ത് ലീഗ്

Jul 14, 2025 05:03 PM

യാത്ര ദുസ്സഹം; മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക - യൂത്ത് ലീഗ്

പുറമേരി പഞ്ചായത്തിലെ മരുന്നോളി കുരുമ്പേരി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് യൂത്ത് ലീഗ്....

Read More >>
മികച്ച വിജയം; ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു

Jul 14, 2025 03:23 PM

മികച്ച വിജയം; ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു

ഇരിങ്ങണ്ണൂരിൽ ഒ ശ്രീധരൻ എൻഡോവ്‌മെൻ്റ് വിതരണം ചെയ്തു...

Read More >>
സ്നേഹിച്ച്  പഠിക്കുക; മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസ് -ഡോ. രാജനാരായണസ്വാമി ഐഎഎസ്

Jul 14, 2025 02:52 PM

സ്നേഹിച്ച് പഠിക്കുക; മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസ് -ഡോ. രാജനാരായണസ്വാമി ഐഎഎസ്

മനുഷത്വമുള്ളവരുടെ സേവന വഴിയാകണം സിവിൽ സർവ്വീസെന്ന് ഡോ. രാജനാരായണസ്വാമി...

Read More >>
കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 02:19 PM

കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കച്ചേരിയില്‍ സിപിഐ ഇരിങ്ങണ്ണൂർ ലോക്കൽ ക്യാമ്പ്...

Read More >>
സോളാർ സ്ഥാപിക്കൂ; ഇൻഷൂറൻസും സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

Jul 14, 2025 12:30 PM

സോളാർ സ്ഥാപിക്കൂ; ഇൻഷൂറൻസും സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതി എൻ എഫ് ബി ഐ...

Read More >>
Top Stories










News Roundup






//Truevisionall