നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ നാദാപുരത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ യു എ ഇ കെഎംസിസി നാദാപുരം മണ്ഡലം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ദ ക്യാമ്പയിൻ ഇന്ന് തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ ഇഫ്താർ സംഗമത്തോടെ ആരംഭിക്കും.

നാദാപുരത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇഫ്താർ സംഗമത്തിൽ ഷാഫി പറമ്പിൽ എം പി പങ്കെടുക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ഷഹാബ് തങ്ങൾ,സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ എന്നിവരും പങ്കെടുക്കും.
വിദ്യാർത്ഥികൾക്കും യുവജനങ്ങള്‍ക്കുമിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമവാസനക്കുമെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
സ്‌കൂൾ കുട്ടികൾ ഉൾപ്പടെ മാരക ലഹരിക്ക് അടിമപ്പെടുന്നുവെന്ന അപകടകരമായ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് യു എ ഇ കെഎംസിസി നാദാപുരം കമ്മിറ്റി ഒരു വർഷം നീളുന്ന ബഹുജന ക്യാമ്പയ്‌ൻ ആംഭിക്കുന്നത്.
നാദാപുരം മണ്ഡല മുടനീളം മനുഷ്യ ശൃംഖല തീർത്ത് ലഹരിക്കെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശം.
#Nadapuram #precautions #against #alcoholism #Anti #drug #campaign #mega #Iftar #meet #evening