നാദാപുരം : ചരിത്ര പ്രസിദ്ധമായ കുറ്റിപ്രം പാറയിൽ പരദേവതാ - ശിവ ക്ഷേത്രത്തിൽ നവീകരണ കലശ ചടങ്ങുകൾക്ക് തുടക്കമായി. നവീകരണ കലശത്തിൻ്റെ ആദ്യ ചടങ്ങായ ക്ഷേത്രം ശ്രീകോവിൽ ഏറ്റു വാങ്ങൽ ചടങ്ങും താഴികക്കുട സമർപ്പണ ചടങ്ങും നടന്നു.

ഭക്തി നിർഭരമായ ചടങ്ങിൽ പയ്യന്നൂർ ബാലൻ ആചാരിയിൽ നിന്നും ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് വിജയൻ പൊന്നങ്കോട്ട് ശ്രീകോവിൽ ഏറ്റുവാങ്ങി. നവീകരണ കലശ കമ്മിറ്റി ഭാരവാഹികൾ , ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ , മാതൃസമിതി ഭാരവാഹികൾ , എന്നിവർ പങ്കെടുത്തു.
തന്ത്രി പേരൂർ ദാമോദരൻ നമ്പൂതിരി , പരദേവതാ ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി , ശിവ ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
#temple #renovation #ceremony #temple #Parayiltemple