നാദാപുരം: (nadapuram.truevisionnews.com) പുഴ കൈയ്യേറിയെന്ന വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകർക്കെതിരെ വധഭീഷണി.നാദാപുരത്തെ മുസ്ലിം യൂത്ത് ലീഗ് നേതാവിനെതിരെ പൊലീസിൽ പരാതി.

കേരള കൗമുദി റിപ്പോർട്ടർ വി.പി രാധാകൃഷണൻ ജന്മഭൂമി റിപ്പോർട്ടർ സജീവൻ വളയം എന്നിവരാണ് നാദാപുരം ഡിവൈഎസ്പി ചന്ദ്രന് പരാതി നൽകിയത്.
മയ്യഴി പുഴയിൽ മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തിക്ക് വേണ്ടി പുഴ കൈയ്യേറിയെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത വിരോധമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വധഭീഷണിക്ക് കാരണമെന്ന് ഇവർ പരാതിയിൽ പറയുന്നു. മുസ്ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസിനെ തിയെയാണ് പരാതി.
'വാർത്തയെ വ്യപിചരിച്ചാൽ അധികകാലം വാഴില്ല', എന്ന ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. അതിനാൽ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിപി രാധാകൃഷ്ണനും പി സജീവൻ വളയവും നാദാപുരം ഡി വൈ എസ് പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു
#Death #threats #against #journalists #Complaint #against #Youth #League #leader #Nadapuram