നാദാപുരം: (nadapuram.truevisionnews.com) സ്മാർട്ട് ഫോൺ കാണാതായപ്പോൾ യുവാവ് പൊലീസിനെ സമീപിച്ചു. പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ നാടകീയമായി ഫോൺ തിരികെ കിട്ടി. മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു. മൊബൈൽ കടയിൽ നിന്ന് സെക്കൻ ഹാൻ്റ് ഫോൺ വാങ്ങിച്ച തൂണേരി സ്വദേശിക്ക് കാശ് പോയി, ഫോൺ ഉടമയ്ക്ക് നൽകി പൊലീസ്.

നഷ്ടപ്പെട്ട മൊബൈൽ സ്മാർട്ട് ഫോൺ കണ്ടെത്തി നൽകി വളയം പോലീസ് മാതൃക കാട്ടി. ഉമ്മത്തൂരിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് പൊലീസ് കണ്ടെത്തി നൽകിയത്. വളയം പോലീസ് വളയം പോലീസ് സ്റ്റേഷൻ ഓഫീസർ ഫായിസ് അലി ഇ വി യുടെ നിർദ്ദേശ പ്രകാരം സ്റ്റേഷനിലെ സൈബർ വിംഗ് ചുമതലയുള്ള സീനിയർ സി.പി. ഒ അനൂപ് എൻ എം ന്റെ നേതൃത്വത്തിൽ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്താൻ സാധിച്ചത്.
ഉമ്മത്തൂർ സ്വദേശിയുടെ മൊബൈൽ ഫോൺ ആയിരുന്നു ഇങ്ങനെ കണ്ടെത്തി ഉടമക്ക് കൈമാറിയത്.നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറിയിട്ടുണ്ട്.
മൊബൈൽ കളവ് നടത്തിയ ആൾ നാദാപുരത്തെ ഷോപ്പിൽ വിൽപന നടത്തുകയായിരുന്നു. ആ കടയിൽ നിന്ന് തൂണേരി സ്വദേശി വാങ്ങുകയായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നാണ് ഫോൺ പൊലീസ് പിടിച്ചടുത്തത്.
#Thief #sells #stolen #phone #Thooneri #native #loses #money #police #returns #phone #owner