എടച്ചേരി: (nadapuram.truevisionnews.com) ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാനും, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധനവ്, ഉൾപ്പടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

ധർണ്ണ പഞ്ചായത്ത് ഓഫിസ് ഗേറ്റിന് മുന്നിൽ പോലിസ് തടഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻപാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം കെ പ്രേംദാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, സി.പവിത്രൻ, കെ.രമേശൻ, പി.സുമലത, പി.കെ.രാമചന്ദ്രൻ, എം സി.മോഹനൻ, മാമ്പയിൽ ശ്രീധരൻ, എം.പി.ശ്രീധരൻ, എം സി .വിജയൻ, നിജേഷ്.കെ, തുടങ്ങിയവർ പ്രസംഗിച്ചു
#Dharna #Asha #workers #strike #should #resolved #Congress