ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) മാലിന്യമുക്തകേരളം ലക്ഷ്യമിട്ട് കേരളമാകെ നടക്കുന്ന ശുചീകരണത്തിന്റെ ഭാഗമായി സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ കച്ചേരി കുടുബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.

സി.പി.ഐ.എം നാദാപുരം ഏരിയ സെക്രട്ടറി എ.മോഹൻ ദാസ് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടരി ടി.പി.പുരുഷ സ്വാഗതം പറഞ്ഞു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ ,എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജൻ,.ലോക്കൽ കമ്മിറ്റി അംഗങളായ രാജൻ കുനിയിൽ,രഞ്ജിത്ത്.ടി.കെ,രാധ തടത്തിൽ,രമേശൻ കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് മെമ്പർ എ.ഡാനിയ ,വാർഡ് ,കെ.ടി.കെ.രാധ, എം.കെ.സുജാത, സതി മാരാംവീട്ടിൽ എന്നിവരും മെമ്പർമാരായ സി.പി.ശ്രീജിത്ത് ശുചീകരണത്തിൽ പങ്കാളികളായി.
#Garbage #free #Kerala #CPI(M) #cleans #Kacheri #Family #Health #Center