---
title: "സ്റ്റാൻ്റിൽ ജനം പെരുവഴിയിൽ ; നാദാപുരത്ത് യാത്രക്കാർക്ക് പരക്കംപായുന്നു"
english_title: "nadapuram busstand "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/296348/nadapuram-busstand"
published_at: "2025-06-15T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e82e9b7fbe_nadapuram.jpg"
keywords: []
---

# സ്റ്റാൻ്റിൽ ജനം പെരുവഴിയിൽ ; നാദാപുരത്ത് യാത്രക്കാർക്ക് പരക്കംപായുന്നു

> **Lead Summary:** **നാദാപുരം : **പെരുമഴ കൂടിയായതോടെ നവീകരണത്തിനായി കെട്ടിടം പൊളിച്ചു നീക്കിയ നാദാപുരം ബസ് സ്റ്റാൻ്റിൽ ജനം പെരുവഴിയിലായ അവസ്ഥ. നാദാപുരം സ്റ്റാൻ്റിൽ ബസ് യാത്രക്കാരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ പരക്കം പായുന്നു.

## Article Content

**നാദാപുരം : **പെരുമഴ കൂടിയായതോടെ നവീകരണത്തിനായി കെട്ടിടം പൊളിച്ചു നീക്കിയ നാദാപുരം ബസ് സ്റ്റാൻ്റിൽ ജനം പെരുവഴിയിലായ അവസ്ഥ. നാദാപുരം സ്റ്റാൻ്റിൽ ബസ് യാത്രക്കാരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ പരക്കം പായുന്നു.

ബസ് കാത്തിരിക്കാൻ ഒരു സൗകര്യമില്ല. മഴയും വെയിലും കൊള്ളാതെ കയറി നിൽക്കാൻ ഒരിടമില്ല. ഗ്രാമീണ മേഖയിലേക്കുള്ള ബസ്സുകൾ കാത്തിരിക്കുന്നവരുടെ ദുരിതം ഇരട്ടിയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരകണക്കിന് യാത്രക്കാരാണ് പ്രതിദിനം ഇവിടെ എത്തുന്നത്. നൂറിൽ പരം ബസ് തൊഴിലാളികളും.

ബസ് സ്റ്റാൻ്റ് കെട്ടിട നിർമ്മാണം പൂർത്തിയാകാൻ രണ്ട് വർഷം എടുക്കും. 14 കോടി ചിലവിലാണ് ആധുനീക രീതിയിൽ ബസ് സ്റ്റാൻ്റ് നവീകരിക്കുന്നത്.

നിരവധി ബസ്സ്റ്റാൻ്റുകൾ നിർമ്മിച്ച് പരിജയമുള്ള എറണാകുളം ആസ്ഥാനമായ ഒരു കമ്പനിക്കാണ് നിർമ്മാണക്കരാർ ലഭിച്ചിട്ടുള്ളത്. 13 കോടിയോളം രൂപയ്ക്ക് പ്രവൃത്തി തീർക്കാമെന്നാണ് ഇവരുടെ കരാർ. കോൺക്രീറ്റ് പരമാവധി ഒഴിവാക്കി സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മാണത്തിൽ ഏറെയും. അടുത്ത മാസം തന്നെ നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും രണ്ട് വർഷം ആകുന്നതിന് മുമ്പേ എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിവി മുഹമ്മദലി പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ പ്രവൃത്തി ഉദ്ഘാടനം നടത്തും. തദ്ദേശ വകുപ്പ് മന്ത്രി എം.പി രാജേഷ് നേരിട്ടെത്തി ഉദ്ഘാടനം നിർവ്വഹിക്കും. യാത്രക്കാരുടെ ദുരിതം തങ്ങൾ മനസ്സിലാക്കുന്നതായും മൂത്രപുരയും മറ്റ് താൽക്കാലിക സൗകര്യങ്ങളും ഒരുക്കാൻ സ്വകാര്യ കെട്ടിട ഉടമകളുമായി ചർച്ച ആരംഭിച്ചതായും വിവി മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/296348/nadapuram-busstand)