മഴ ആസ്വദിച്ച് ഈ നാട്ടുകാർ; പുറമേരി കുനിങ്ങാട് റോഡിലെ വെള്ളപൊക്കം ഇനി പഴങ്കഥ

മഴ ആസ്വദിച്ച് ഈ നാട്ടുകാർ; പുറമേരി കുനിങ്ങാട് റോഡിലെ വെള്ളപൊക്കം ഇനി പഴങ്കഥ
Jun 15, 2025 04:29 PM | By Athira V

നാദാപുരം : (nadapuramnews.in) മഴയൊന്ന് പെയ്താൽ ഈ റോഡ് തോടാകുമായിരുന്നു. എന്നാൽ മഴആസ്വദിച്ച് യാത്ര ചെയ്യുകയാണ് ഈ നാട്ടുകാർ. ഇച്ഛാശക് യുള്ള ഒരു എം എൽഎയും ഗ്രാമ പഞ്ചായത്തി ൻ്റെ സാരഥികളും കൈകോർത്തതോടെ പുറമേരി - കു നിങ്ങാട് റോഡിലെ വെള്ളപൊക്കം ഇപ്പോൾ പഴങ്കഥയായി മാറി.

കുനിങ്ങാട് പുറമേരി റോഡിൽ ഇനി യാത്ര സുഖകരമാണ്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പുറമേരി ഗ്രാമപഞ്ചായത്തിലെ കുനിങ്ങാട് പുറമേരി റോഡ് ഉന്നത നിലവാരത്തിലായിക്കഴിഞ്ഞു. ദീർഘകാലമായി മഴക്കാലത്ത് വെള്ളക്കെട്ട് കാരണം ഗതാഗതം മുടങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി.


റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പിടലും പ്രവർത്തിയോടൊപ്പം പൂർത്തീകരിച്ചു. റോഡിലെ സുരക്ഷ മുന്നറിയിപ്പുകൾ ,ഡ്രൈനേജുകൾ, കൾവേർട്ടുകൾ എന്നിവയും പൂർത്തിയായി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഏഴ് കോടി രൂപയുടെ പ്രവൃത്തിയാണ് സമയബന്ധിതമായി പൂർത്തീകരിച്ചത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ റോഡിന് ഏഴ് കോടി രൂപ അനുവദിച്ചത്.

കൈനാട്ടി - നാദാപുരം സംസ്ഥാനപാതയെയും, വടകര - വില്യാപ്പള്ളി -ചേലക്കാട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡായി ഇനി കുനിങ്ങാട് പുറമേരി റോഡ് മാറും.

purameri kuningad road

Next TV

Related Stories
പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

Jul 19, 2025 02:35 PM

പുസ്തക ചർച്ച; കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും

പുസ്തക ചർച്ച, കല്ലാച്ചിയിൽ നാളെ എ കെ പീതാംബരന് ആദരം നൽകും...

Read More >>
 പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ  പരിശോധന ക്യാമ്പ്

Jul 19, 2025 12:07 PM

പ്രാണിജന്യ രോഗ പ്രതിരോധം; അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്

അതിഥി തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ പരിശോധന ക്യാമ്പ്...

Read More >>
മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

Jul 19, 2025 11:47 AM

മാർച്ച് വിജയിപ്പിക്കും; നാദാപുരത്ത് പോലീസ് നടപടി ഏകപക്ഷീയം -യുഡിഎഫ്

പ്രകടനങ്ങൾക്കും സമരങ്ങൾക്കും എതിരെയുള്ള നാദാപുരം പോലീസിൻ്റെ നടപടി ഏകപക്ഷീയമെന്ന്...

Read More >>
ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

Jul 19, 2025 11:17 AM

ഇനി വേണ്ട; വാണിമേലിലെ തേങ്ങ മോഷണവും കൃഷി നശിപ്പിക്കലും തടയണം -സ്വതന്ത്ര കർഷക സംഘം

വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോരത്ത്‌ തേങ്ങ മോഷണവും, കൃഷി നശിപ്പിക്കലും...

Read More >>
Top Stories










News Roundup






//Truevisionall