വിലങ്ങാട് : (nadapuramnews.in) വിലങ്ങാട് മേഖലയില്‍ ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച മുതല്‍ മേഖലയില്‍ മഴ പെയ്യുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന അവസ്ഥയിലാണ്.
വനമേഖലയിലും മഴ കനത്തതോടെ പുഴയില്‍ ക്രമാതീതമായി വെള്ളമെത്തി. മഴവെള്ളം വിലങ്ങാട് ടൗണിലെ പാലത്തില്‍ വന്നുനിറയുന്നത് പാലത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.



കഴിഞ്ഞ ആഴ്ച്ച പെയ്ത മഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
Water level river increased Vilangad river risen threatening bridge