നാദാപുരം: (nadapuram.truevisionnews.com) പുറമേരി കെവിഎൽപി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 95-ാം വാർഷികാഘോഷവും ഏപ്രിൽ ആറിന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിക്കും.

ആഘോഷ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിളംബര ഘോഷയാത്ര നടത്തി.
ടി.കെ.പ്രഭാകരൻ, അഡ്വ.കെ.പി.വിവേക്, ബാബു മലോൽ, സി.പി.സുരേന്ദ്രൻ, കെ.പി.ഷാജു, എൻ.ടി.കെ.പവിത്രൻ, കെ.വാസു, പ്രധാനാധ്യാപിക സി.എം.ഷർമ്മിള ഭായ് തുടങ്ങിയവർ നേതൃത്വം നൽകി.
#Inauguration #annual #celebration #KVLP #School #building #purameri