വളയം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മണ്ഡലം പ്രസിഡന്റും വളയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.പി.കുഞ്ഞികൃഷ്ണ കുറുപ്പിന്റെ ചരമവാർഷികദിനം വളയത്ത് ആർജെഡിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രഭാത ഭേരി, പുഷാർച്ചന, അനുസ്മരണം എന്നിവ നടത്തി.

ആർജെഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം.നാണു, മണ്ഡലം കമ്മറ്റി അംഗം മടാക്കൽ ബാബുരാജ്, കിസാൻ ജനത മണ്ഡലം പ്രസിഡന്റ് ടി.കെ രാഘവൻ അടിയോടി എന്നിവർ സംസാരിച്ചു.
പി.പി.വിനോദൻ, ദാമോദരൻ പോറ്റി, സി.അനീഷ്, കെ.എം.ഗോപാലൻ, രാഹുൽ മാണിക്കോത്ത്, ടി.കെ. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി ഭാരം
#Commemoration #RJD #renews #memory #KPKunjikrishnaKurup