നാദാപുരം: നാദാപുരം തലശ്ശേരി പാതയില്‍ പേരോട് ഓവുപാലം തകര്‍ന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഗതാഗതം നിരോധിച്ച റോഡില്‍ ചരക്കു ലോറികള്‍ അടക്കം യാത്ര ചെയ്യുന്നു. ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ പേരോട് നിന്ന് പാറക്കടവ് റോഡിലേക്ക് പ്രവേശിച്ചു പട്ടാണി തൂണേരി റോഡില്‍ കൂടി തൂണേരി അങ്ങാടിയില്‍ എത്താനാണ് നിര്‍ദേശം.

അപകടം സംഭവിച്ച് ഏതാനും ദിവസം ഇത് പാലിച്ച ബസുകാര്‍ ഇപ്പോള്‍ തകര്‍ന്ന ഓവുപാലത്തിന് സമീപത്തു കൂടിയാണ് യാത്ര. റോഡിനു മധ്യത്തിലായി വലിയ വാരിക്കുഴി രൂപപ്പെട്ട സ്ഥലത്ത് തടസ്സമുണ്ടാക്കി ബോര്‍ഡ് വച്ചെങ്കിലും ഇതൊന്നും ആരും ഗൗനിക്കുന്നില്ല.
ഇതോടെ ഓവുപാലത്തിന്റെ ബാക്കി ഭാഗം കൂടി തകരുമോ എന്നാണ് ആശ്ശങ്ക. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അപകട സാധ്യത ഏറെയാണ്. തകര്‍ന്ന ഓവുപാലം പുനര്‍നിര്‍മ്മിക്കണമെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി തിരുവനന്തപുരത്തേക്ക് അയച്ച് സര്‍ക്കാര്‍ അനുമതി നേടണം. ഇതിനു സമയമെടുക്കും.
#Vehicle #travel #collapsed #Ovu #Bridge # Perode #risk