പുറമേരി: സാംസ്കാരിക രംഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ നിറവിൽ സമത മുതുവടത്തൂർ. 30ാം വാർഷികാഘോഷം " ഊര് കാവൽ" ഏപ്രിൽ 9, 10 തീയതി കളിൽ മുതുവടത്തൂർ വി.വി. എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് എം ടി,ജയചന്ദ്രൻ അനുസ്മരണം സജയ് കെ വി ഉദ്ഘാടനം ചെയ്യും. പ്രേംകുമാർ വടകര മുഖ്യാതിഥിയാവും. ചടങ്ങിൽ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ്,ഒ എൻ വി കുറുപ്പ് കാവ്യകൈരളി പുരസ്കാര ജേതാവ് എ കെ രഞ്ജിത്ത്, ബെസ്റ്റ് സർവേയർക്കുള്ള റവന്യൂ അവാർഡ് നേടിയ ജസിൽ രാജ് എന്നിവരെ അനുമോദിക്കും.
തുടർന്ന് പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന് നാട്ടൊരുമ. മെഗാ ഒപ്പന, കൈകൊട്ടിക്കളി, ഞാറ്റുപാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.
10 ന് വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് ലഹരി വിരുദ്ധ സെമിനാർ ജീവിതമേ ലഹരിയിൽ നാദാപുരം ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് എ.പി ചന്ദ്രൻ വിശിഷ്ഠാതിഥിയാകും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ ജയപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.
7 മണിക്ക് ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ, സുധീഷ് എന്നിവർ നയിക്കുന്ന കൊച്ചിൻ ഹീറോസിന്റെ മെഗാഷോ അരങ്ങേറും.
#oorkaval #Samatha #Muthuvadathoor #completes #three #decades