അരൂർ : നടക്ക് മീത്തൽ എം.എൽ.പി.സ്കൂൾ വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക എൻ.എം ശാന്തിക്ക് യാത്രയയപ്പും കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ജ്യോതി ലക്ഷ്‌മി അധ്യക്ഷത വഹിച്ചു.

എൻ.കെ. ബിൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ്വാധ്യാപകരെ ആദരിച്ചു. എൽ.എസ്സ്.എസ്സ് പ്രി പ്രൈമറി ടാലന്റ് ടെസ്റ്റ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
വാർഡ് അംഗങ്ങളായ പി ശ്രീലത, വി.ടി. ഗംഗാധരൻ, വിവിധ പാർട്ടി പ്രതിനിധികളായ സി.പി. നിധീഷ്, എം വിജയൻ,എ.പി. മുനീർ, ടി.കെ. രാജൻ കോറോത്ത് ശ്രീധരൻ, മണ്ടോടി ബാബു, ഇ.എംരാധ ടീച്ചർ,സി.മുരളീധരൻ, വി.ടി. ലീല,എം.കെ. രജീന്ദ്രനാഥ്, പി.കെ. കണാരൻ, കെ.എ. ശങ്കരൻ, ടി.കെ. ഷാജു, കെ.ടി.എ ഗഫൂർ,കന്യ, എൻ.എം ശാന്തി സ്കൂൾ ലീഡർ മുഹമ്മദ് ഷഹബിൻ എസ് രമ്യ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി.
#Aroor #Nadakku #Meethal #MLP #School #annual #art #festival