നാദാപുരം. നാദാപുരം എം എൽഎ വികസന വിരോധികളുമായി കൈകോർക്കുന്നത് ജനദ്രോഹമാണെന്നും നാടിന്റെയും സമൂഹത്തിന്റേയും പുരോഗതിക്കായി ശബ്ദിക്കേണ്ട മാധ്യമങ്ങൾ വികസന വിരോധികളെ വെള്ളപൂശുന്നത് നീതീകരിക്കാനാവില്ലെന്നും മാധ്യമ പ്രവർത്തകനും വേൾഡ്കെഎംസിസി ഉപാധ്യക്ഷനുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു.

തെരുവമ്പറമ്പ് പുഴയോരത്ത് നാദാപുരം ഗ്രാമ പഞ്ചായത്ത് നിർമിക്കുന്ന കളിസ്ഥല നിർമാണത്തിന് തുരങ്കം വെക്കുന്ന സിപിഐ മാധ്യമ വ്യാജ പ്രചരണങ്ങൾക്കെതിരെ നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ 'നേര് പറച്ചിൽ നേരും നിലപാടും' കല്ലാച്ചിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാല്പത് വർഷമായി നാദാപുരത്തെ പ്രതിനിധാനം ചെയ്യുന്ന സിപിഐ യുടെ എം എൽ എ നാട്ടിൽ വികസനം കൊണ്ട് വരുന്നതിന് പകരം ഗ്രാമ പഞ്ചായത്ത് നിർമിക്കുന്ന കളി സ്ഥലം മുടക്കാനാണ് ശ്രമിക്കുന്നതെന്നും എം എൽ എ യുടെ ഇത്തരം നീക്കം നാടിനെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയെ പ്രതിരോധിക്കാൻ കായിക ലഹരി മാത്രമാണ് മാർഗമെന്ന് തിരിച്ചറിഞ്ഞു രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും കായിക മേഖലകളിൽ നിക്ഷേപമിറക്കുകയും ജനകീയ ഫണ്ട് സമാഹരണത്തിലൂടെ നാട്ടിൽ കളി സ്ഥലങ്ങൾ നിർമിക്കുകയും ചെയ്യുമ്പോൾ തെരുവമ്പറമ്പിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് നാല്പത് ലക്ഷം വകയിരുത്തിയ കളി സ്ഥലം നിർമാണ പ്രവൃത്തി തുടങ്ങുമ്പോൾ തടസ്സപ്പെടുത്തിയതിന് സിപിഐ യും എം എൽ എ യും സമൂഹത്തോടും കായിക പ്രേമികളോടും യുവജങ്ങളോടും മാപ്പ് പറയണമെന്നും സി വി എം പറഞ്ഞു.
നാട്ടിൽ വികസനം മുടക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിച്ച മാധ്യമപ്രവർത്തകർക്കെതിരെ പ്രതികരിച്ചതിന് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസിനെ കള്ളക്കേസിൽ കുടുക്കിയിട്ട് വായടപ്പിക്കാമെന്ന് കരുതുന്ന മാധ്യമ പ്രവർത്തകർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും സി വി എം കൂട്ടിച്ചേർത്തു.
പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. നേരും നിലപാടും പ്രതിഷേധ സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.
ഒ മുനീർ സ്വാഗതവും ഇ വി അറഫാത്ത് നന്ദിയും പറഞ്ഞു. അൻസാർ ഓറിയോൺ,സി മുഹമ്മദ് ഫാസിൽ, നിസാർ എടത്തിൽ, ഇ കുഞ്ഞാലി, റഹ്മത്ത് ചിറക്കൽ, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിർ, അജ്മൽ തങ്ങൾ, നംഷിദ് കുനിയിൽ, സി എം കുഞ്ഞമ്മദ്, ജാഫർ ദാരിമി,കെവി അർഷാദ്, ഇ കെ സാദിഖ് പ്രസംഗിച്ചു.
പടം; തെരുവമ്പറമ്പ് കളി സ്ഥല നിർമാണത്തിന് തുരങ്കം വെക്കുന്ന സിപിഐ മാധ്യമ കൂട്ട്കെട്ടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച നേരും നിലപാടും മാധ്യമ പ്രവർത്തകൻ സി വി എം വാണിമേൽ ഉദ്‌ഘാടനം ചെയ്യുന്നു.
#MLA #joining #hands #anti #development #activists #betrayal #people #CVM