നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ദേശീയ വോളിബോൾ ടൂർണമെന്റ ആവേശകരമായ മൂന്നാം ദിനത്തിലേക്ക്. ഇന്ന് നടക്കുന്ന വോളിബാൾ മത്സരത്തിൽ ഇന്ത്യൻ ആർമിയും ഇന്ത്യൻ എയർ ഫോഴ്സും തമ്മിൽ ഏറ്റുമുട്ടും.8.45 നാണ് ഇന്നത്തെ മത്സരം.

ഇന്നലെ നടന്ന ടൂർണമെന്റിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയത് ഇന്ത്യൻ ആർമി താരങ്ങളാണ് .
.ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളാണ് എട്ടു നാൾ നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
നാദാപുരം ടൗണിനു സമീപം സജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.
#Volley #tournament #IndianArmy #Indian #AirForce #clash #today