---
title: "വിഷു ദിനാഘോഷം; മൈലാഞ്ചിക്കൊന്ന സാംസ്കാരിക പരിപാടി ക്ക് ഉജ്വല സമാപനം"
english_title: "#Vishu #Day #Celebrations #brilliant #conclusion #Mylanchikkonna #cultural #program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283266/vishu-day-celebrations-brilliant-conclusion-mylanchikkonna-cultural-program"
published_at: "2025-04-13T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fbdb75a13ce_mailachikkonna.jpg"
keywords: []
---

# വിഷു ദിനാഘോഷം; മൈലാഞ്ചിക്കൊന്ന സാംസ്കാരിക പരിപാടി ക്ക് ഉജ്വല സമാപനം

> **Lead Summary:** നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമി പെരുന്നാൾ വിഷു ആഘോഷങ്ങളുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിച്ച മൈലാഞ്ചിക്കൊന്ന സാംസ്കാരിക പരിപാടി സമാപിച്ചു.

## Article Content

നാദാപുരം: മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കല അക്കാദമി പെരുന്നാൾ വിഷു ആഘോഷങ്ങളുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിച്ച മൈലാഞ്ചിക്കൊന്ന സാംസ്കാരിക പരിപാടി സമാപിച്ചു.

വിഷു ദിനാഘോഷം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അക്കാഡമി കൺവീണർ സി എച് . മോഹനൻ അദ്ധ്യഷത വഹിച്ചു. മുൻ സാംസ്കാരിക വകുപ്പുമന്ത്രി എ കെ ബാലൻ മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, പഞ്ചായത്ത്പ്രസിഡണ്ട് വിവി മുഹമ്മദലി, വി.പി കുഞ്ഞികൃഷ്ണൻ. ബംഗ്ലത്ത് മുഹമ്മദ് .അഡ്വ:എ സജീവൻ ,കെ കെ സുരേഷ് മാസ്റ്റർ , കെ.വി നാസർ, കോടോത്ത് അന്ത്രു ,യൂനസ് ഹസൻ , നരിക്കോളിഅഷറഫ്,എസ് എം അഷറഫ്, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ജമില എന്നിവർ സംസാരിച്ചു.

കണേക്കൽ അബ്ബാസ് സ്വാഗതവും , വി സി ഇഖ്ബാൽ നന്ദിയും പറഞ്ഞു. കണ്ണൂർ നാട്ടു മൊഴിയുടെ നാടൻ പാട്ട് അവതരണവും ഉണ്ടായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283266/vishu-day-celebrations-brilliant-conclusion-mylanchikkonna-cultural-program)