അരൂർ: പാചകവാതക വിലവർധനക്കെതിരെ കെഎസ്കെടിയു വനിതാ സബ്‌കമ്മിറ്റി അരൂരിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. കെഎസ് കെടിയു നാദാപുരം ഏരിയ വൈസ് പ്രസിഡന്റ് കെ പി ബാലൻ ഉദ്ഘാടനം ചെയ്തു.

എം എം ഗീത അധ്യക്ഷയായി. എൻ ടി പ്രസന്ന, ഒ രമേശൻ എന്നിവർ സംസാരിച്ചു. കെഎസ്കെടിയു മേഖല വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലപ്രം നോർത്തിൽ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം ഏരിയ വനിതാ സബ് കമ്മിറ്റി കൺവീനർ ടി എം ചന്ദ്രി ഉദ്ഘാടനം ചെയ്തു. പി കെ ശാന്ത അധ്യ ക്ഷയായി. ടി പി ബിൻസി സ്വാഗതം പറഞ്ഞു.
#Cooking #gas #price #hike #KSKTU #organizes #protest #against #stove #Aroor