ആവേശം ഒട്ടും ചോരാതെ; വോളി ടൂർണമെന്റിൽ ഇൻകം ടാക്‌സ് ചെന്നൈയെ വീഴ്ത്തി കെ എസ് ഇ ബി

ആവേശം ഒട്ടും ചോരാതെ; വോളി ടൂർണമെന്റിൽ ഇൻകം ടാക്‌സ് ചെന്നൈയെ വീഴ്ത്തി കെ എസ് ഇ ബി
Apr 15, 2025 12:23 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി നാദാപുരത്ത് നടക്കുന്ന ദേശീയ വോളിബോൾ ടൂർണമെന്റ കായിക പ്രേമികളെ ആവേശത്തിലാക്കുകയാണ്.

ഇന്നലെ പെയ്ത മഴയിൽ ആവേശം ഒട്ടും ചോർന്നു പോകാതെ മത്സരങ്ങൾ മികവുറ്റതാക്കി മാറ്റി. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇൻകം ടാക്‌സ് ചെന്നൈയെ വീഴ്ത്തി കെ എസ് ഇ ബി വിജയം സ്വന്തമാക്കി.

നാല് സെറ്റ് മത്സരങ്ങളാണ് നടന്നത്. ഒന്നാം സെറ്റിൽ 25 -17 എന്ന പോയിന്റ് നിലയിൽ ഇൻകം ടാക്‌സ് ചെന്നൈ വിജയിച്ചു. രണ്ടാം സെറ്റിൽ 25 -18 പോയിന്റിൽ കെ എസ് ഇ ബി ഇൻകം ടാക്‌സ് ചെന്നൈയെ പരാജയപ്പെടുത്തി.

മൂന്നാം സെറ്റിൽ 25 -20 എന്ന പോയിന്റ് നിലയിൽ കെ എസ് ഇ ബി വിജയിച്ചു. നാലാം സെറ്റിലും 25 -21 എന്ന പോയിന്റ് നിലയിൽ ഇൻകം ടാക്‌സ് ചെന്നൈയെ കെ എസ് ഇ ബി വീഴ്ത്തി ഉജ്ജ്വല വിജയം സ്വന്തമാക്കി.

ഇന്ന് നടക്കുന്ന വോളിബാൾ മത്സരത്തിൽ കേരളം പോലീസും ഇൻകം ടാക്‌സ് ചെന്നൈയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ ആർമി, കേരള പൊലീസ്, കെ എസ് ഇ ബി, കൊച്ചിൻ കസ്റ്റംസ്, ഇൻകം ടാക്സ് ചെന്നൈ, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളാണ് എട്ടു നാൾ നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.

ഓക്സ് ഫോർഡ് മാർഷൽ ആർട്സ് ഇൻ്റർനേഷണൽ അക്കാദമിയാണ് എട്ട് നാൾ നീണ്ടു നിൽകുന്ന ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.

നാദാപുരം ടൗണിനു സമീപം സജീകരിച്ച ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ഏകദേശം 5000 പേർക്ക് ഇരിക്കാവുന്ന വിപുലമായ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്.



#KSEB #beats #IncomeTaxChennai #volleyball #tournament

Next TV

Related Stories
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ

May 10, 2025 08:12 PM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം നാളെ...

Read More >>
എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം -പാറക്കല്‍ അബ്ദുല്ല

May 10, 2025 04:23 PM

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം -പാറക്കല്‍ അബ്ദുല്ല

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് പാറക്കല്‍ അബ്ദുല്ല...

Read More >>
Top Stories










News Roundup