നാദാപുരം: (nadapuram.truevisionnews.com) പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി എയര്‍വിങ് കേഡറ്റുകള്‍ വിമാനം പറത്തല്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. എറണാകുളം കോലാഞ്ചേരിയില്‍ നടക്കുന്ന എന്‍സിസി വാര്‍ഷിക ട്രെയിനിങ് ക്യാമ്പിലാണ് കേഡറ്റുകള്‍ പരിശീലനം നേടിയത്.

എറണാകുളം നേവല്‍ ബേസില്‍ നഹ്ല നൗഫല്‍, ഷൈഖാ ബിന്‍ത് ഫൈസല്‍, എന്‍. സന്‍ഹ ഫാത്തിമ, നാഫിഹ് പേരോട്ട്, മുഹമ്മദ് റിയാന്‍, മിസ്ഹബ് ബിന്‍ ഫായിസ് എന്നിവരാണ് ആദ്യഘട്ട പരിശീലനത്തില്‍ യോഗ്യത നേടിയത്.
വിങ് കമാന്‍ഡര്‍ സുമിത് ശേഖര്‍, വാറണ്ട് ഓഫീസര്‍ അനീഷ് മേനോന്‍, ഫ്‌ലയിങ് ഓഫീസര്‍ മുഖര്‍ജി, എന്‍സിസി ഓഫീസര്‍ അഷ്റഫ് കിഴക്കേയില്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
#NCC #cadets #MIM #School #Perode #spread #wings #completing #training