നാദാപുരം: കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്ററിന് കീഴില്‍ മാപ്പിളപ്പാട്ട് പരിശീലന ക്ലാസ്സ് ആരംഭിച്ചു. കല്ലാച്ചി കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

ചാപ്റ്റര്‍ പ്രസിഡന്റ് മണ്ടോടി ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി.കെ അസ്ലം മാസ്റ്റര്‍ പരിശീലന പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സി.വി അഷ്റഫ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി.കെ അഷ്റഫ്, പി.ടി മഹമൂദ്, നൗഫല്‍ പാറക്കടവ്, ഒ.പി മുഹമ്മദ്, ഫൗസിയ പെരുമുണ്ടശ്ശേരി, എന്‍.സി ഫൗസിയ സലീം, റൈഹാനത്ത് ചാലപ്പുറം എന്നിവര്‍ സംസാരിച്ചു.
ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്സ് നടക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 20പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
#Mappila #song #training #begins #Nadapuram