നാദാപുരം : (nadapuram.truevisionnews.com) കളിചിരികളുമായി കൂട്ടുകാരോടൊപ്പം മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആ ദാരുണ ദുരന്തം .

മുനവ്വറലിയുടെ മരണം ഉറ്റവരായ കൂട്ടുകാർ നോക്കിനിൽക്കെ. മാമുണ്ടേരി മദ്രസയിൽ പതിവുപോലെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച മദ്രസ പഠനം കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പത്ത് വയസ്സുകാരനായ മുനവ്വറലി .
മാമുണ്ടേരി പള്ളിക്ക് മുൻവശത്തെ പറമ്പിൽ പള്ളിക്കായി കുഴിച്ച കിണറ്റിന് മുകളിലേക്ക് പടർന്നു പന്തലിച്ച ബ്ലൂബെറി മരത്തിൽ മൊട്ടിട്ട പഴം കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് .
ഇരുമ്പ് ഗ്രിൽസിട്ട് മൂടിയ കിണറ്റിന്റെ മുകളിൽ കയറി നിന്ന് കൊമ്പ് താഴ്ത്തി ബ്ലൂബെറി പറിക്കുന്നതിനിടയിലാണ് വെള്ളം കോരാനായി സ്ഥാപിച്ച അടപ്പ് തെന്നിമാറിയത് .
ഈ വിടവിലൂടെ മുനവ്വറലി ഞൊടിയിടയിൽ കിണറ്റിലേക്ക് പതിക്കുകയായിരുന്നു . കുറച്ച് നേരം ഗ്രിൽസിൽ പിടിച്ച് കുട്ടി തൂങ്ങി നിന്നതായും പിന്നീട് പിടിവിട്ട് വെള്ളത്തിലേക്ക് വീഴുകയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറയുന്നുണ്ട് .
കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . നെല്ലിയുള്ളതിൽ ഹമീദിൻ്റെ മകൻ മുനവ്വറലി( 10 ) ആണ് മരിച്ചത്.
വീട്ടിൽ നിന്ന് വളയം താലൂക്ക് ആശുപത്രിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റും . വളയം എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട് . സംസ്കാരം പിന്നീട് .
ചെക്യാട് ആയങ്കി എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുനവറലി.
ഉമ്മ; സലീന ഫാത്തിമ
സഹോദരങ്ങൾ: മുഹമ്മദ്, മെഹബൂബ്
#Tragedy #struck #returning #madrasa #Munavvarali #death #witnessed #friends