Featured

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

News |
Apr 24, 2025 12:15 PM

നാദാപുരം: (nadapuram.truevisionnews.com) മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ യുവാവ് അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

പ്രതിയിൽ നിന്ന് 0.66 ഗ്രാം എംഡിഎംഎ അധികൃതർ കണ്ടെടുത്തു. മുതുവടത്തൂരിൽ വാഹന പരിശോധനക്കിടെ KL18AC7493 നമ്പർ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പ്രതി. സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു.



#Youth #arrested #MDMA #Muthuvadathur

Next TV

Top Stories










Entertainment News