കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്ന് നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്. ഇന്നലെ രാത്രിയാണ് സംഭവം.
രജീഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് ഇത്തരമൊരു അക്രമത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
Youth attack Kallachi nadapuram old boy police custody