---
title: "17 കാരന് ഉപദേശം ഇഷ്ടപ്പെട്ടില്ല; നാദാപുരത്ത് യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ "
english_title: " Nadapuram youth stabbing incident injured man critical condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/286370/nadapuram-youth-stabbing-incident-injured-man-critical-condition"
published_at: "2025-04-28T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f1dd3987af_nadapuram_ps.jpg"
keywords: []
---

# 17 കാരന് ഉപദേശം ഇഷ്ടപ്പെട്ടില്ല; നാദാപുരത്ത് യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ 

> **Lead Summary:** നാദാപുരം: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ അനുനയിപ്പിക്കാനെത്തിയ അയൽവാസി രജീഷിനാണ് വെട്ടേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം.

## Article Content

നാദാപുരം: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ അനുനയിപ്പിക്കാനെത്തിയ അയൽവാസി രജീഷിനാണ് വെട്ടേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് വിവരം.

അക്രമം നടത്തിയ 17-കാരനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാൻ രക്ഷിതാക്കൾ വിളിച്ചതിനെ തുടർന്നാണ് രജീഷ് വീട്ടിന് സമീപത്ത് എത്തിയത്. കുട്ടി മദ്യ ലഹരിയിൽ ആയിരുന്നില്ല അക്രമം നടത്തിയതെന്ന് നാദാപുരം പൊലീസ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

പരിക്കേറ്റ രജീഷിനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കസ്റ്റഡിയിലെടുത്ത 17-കാരനെ ഇന്ന് ജുവനൈൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും.

പ്ലസ്ടു വിദ്യാർത്ഥിയായ 17 കാരന് വീട്ടിലെ സ്കൂട്ടർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇത് ലംഘിച്ച് ഇൻഷുറൻസ് ഇല്ലാത്ത സ്കൂട്ടറുമായി വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം കറങ്ങിയിരുന്നു. റോഡരികിൽ നിർത്തിയിട്ട ഈ സ്കൂട്ടർ ബന്ധു ജീപ്പിൽ കയറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നു ഇതാണ് വിദ്യാർത്ഥിയെ പ്രകോപിതനാക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/286370/nadapuram-youth-stabbing-incident-injured-man-critical-condition)