എടച്ചേരി : നോർത്ത് യു.പി സ്കൂൾ റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ "യുദ്ധ വിരുദ്ധ സദസ്" സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾ സമാധാനത്തിന്റെ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് യുദ്ധഭീകരതയ്ക്കെതിരെ ഒരുമയോടെ കൈകോർത്തു. "യുദ്ധവിരുദ്ധ സദസ് "ഹെഡ് മാസ്റ്റർ കെ. പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ. വികേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി കെ. കെ. വിനോദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സതി ടീച്ചർ, അനിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.
പരിപാടിയിൽ ജോജികൃഷ്ണൻ മാസ്റ്റർ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി. സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ധന്യ ടീച്ചർ നന്ദി പറഞ്ഞു.
No war; Edachery North UP School organized an anti-war rally