നാദാപുരം: (nadapuram.truevisionnews.com) ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്ത് ഏരിയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.
" വർഗീയതയും ഭീകരതയും അതിരുകൾ മായുമ്പോൾ " എന്ന വിഷയത്തിൽ നാദാപുരം മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു. എ മോഹൻദാസ് അധ്യക്ഷനായി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ അഭിനവ്, വി പി ധർമ്മൻ, കെ ആദർശ് എന്നിവർ സംസാരിച്ചു.
SFI All India Conference Seminar organized Nadapuram