നാദാപുരം: (nadapuram.truevisionnews.com) കാലവർഷം തുടങ്ങിയതേ ഉള്ളൂ. കല്ലാച്ചിയിൽ കടകളിൽ വെള്ളപൊക്കം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച് വ്യാപാരികൾ കണ്ണീർ ദുരിതത്തിൽ. പൊതുമരാമത്ത് അധികൃതരുടെയും നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെയും കുറ്റകരമായ അനാസ്ഥയും പിടിപ്പുകേടുമാണ് വ്യാപാരികളുടെ ഈ ദുർഗതികൾക്ക് കാരണം.
കല്ലാച്ചി -നാദാപുരം സംസ്ഥാന പാതയോരത്തെ കടകളിലാണ് ഇന്നലെ മുതൽ വെള്ളം കയറിയത്. കല്ലാച്ചി നാദാപുരം -റോഡിലെ മാരാം വീട്ടിൽ താഴെയുള്ള ബാറ്ററി ഷോപ്പിൽ ഉൾപ്പെടെയുള്ള കടകളാണ് വെള്ളത്തിനടിയിലായത്.

ഡ്രൈനേജിൽ അടിഞ്ഞു കൂടിയ മണ്ണും മലിന്യങ്ങളും യഥാസമയം നീക്കം ചെയ്യാത്തതിനാൽ ഒഴുക്ക് തടസപ്പെട്ട് മലിനജലം പുറത്തേക്ക് ഒഴുകിവരികയാണ്. ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്താണ് നേരത്തെ ഓവ്ചാലുകൾ ക്ലീൻ ചെയ്തത്. എന്നാൽ ഇപ്പോൾ പിഡബ്ല്യൂഡിയെ പഴിചാരി ഗ്രാമപഞ്ചായത്ത് അധികൃതർ കൈയ്യോഴിയുകയാണ്.
ഓവ് ചാലുകൾ ക്ലീൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചതായി വ്യാപാരികൾ പറഞ്ഞു.
Flooding shops Kallachi nadapuram Lakhs worth damage