ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കായപ്പനച്ചി പയിച്ചി മുക്ക് ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അശാസ്ത്രീയരീതിയിൽ റോഡ് നിർമ്മിച്ചതിനെ തുടർന്നാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇത് കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലായി.
നേരത്തെ വെള്ളം വയലിലേക്ക് ഒഴുകി പോകുന്ന വഴി റോഡ് നവീകരണത്തിൻ്റെ ഭാഗമായി കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതിനെ തുടർന്നാണ് റോഡിൽ വെള്ള കെട്ട് രൂപപ്പെട്ടത്. മൂന്ന് വർഷമായി നിർമിച്ച പുതിയ റോഡാണിത്. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ ഇതുമൂലം വളരെ പ്രയാസമനുഭവിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു.
Waterlogging Iringannur West LP School Road