വളയം: ബഹുമുഖ പ്രതിഭ പി.ബി.അൻഷുൽ അനുസ്മരണവുമായി ബന്ധപ്പെട്ട് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിന്ന ‘വർണ്ണചിറകുകൾ’ - സമ്മർ ക്യാമ്പ് സമാപിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് തുടങ്ങിയ അക്കാദമിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ‘മികവ് 2025’ പരിപാടി നാദാപുരം എം എൽ എ . ഇ കെവിജയൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി .പ്രദീഷ് അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ എം. കെ .സുമതി, ഗംഗാധരൻ മാസ്റ്റർ, ദേവി ടീച്ചർ എന്നിവർ സംസാരിച്ചു. പി ജിജിത്, പി സി ഷാജി, എ വി ലിനീഷ്, കെ പി അനഘ, എ പി നിധിൻ കൃഷ്ണ എന്നിവർ സംസാരിച്ചു.
pb anshul Memorial Varnachirakul Summer Camp concludes