May 24, 2025 10:53 AM

നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് പ്രദേശത്തെ ദുരിതമകലുന്നു. ഉരുൾപൊട്ടൽ ഒലിച്ചുപോയ മഞ്ഞച്ചീളിയിൽ താൽക്കാലിക പാലം നിർമ്മാണ പ്രവൃത്തി തുടങ്ങി. ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചു വന്ന കല്ലുകൾ നീക്കി ആ ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചാണ് വെള്ളം ഒഴുക്കിവിടാൻ സൗകര്യമൊരുക്കുന്നത്.

പഞ്ചായത്ത് സർവകക്ഷി നേതൃത്വത്തിൽ സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് നിർമാണ ജോലി പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം മരത്തടികൾ ഉപയോഗിച്ച് പാലം നിർമിച്ചിരുന്നു. വേനൽകാലത്ത് വെള്ളം വറ്റിയതോടെ റോഡ് ഭാഗികമായി മണ്ണ് നീക്കി ഗതാഗത സൗകരവും ഒരുക്കിയിരുന്നു.

മഴക്കാലത്ത് വെളളം ശക്തമായി ഒഴുകുന്ന സ്ഥലമാണ് ഇത്. മഴയ്ക്ക് മുൻപ് താത്‌കാലിക പാലം നിർമാണം പൂർത്തിയാകും. പണി നടക്കുന്നതിനാൽ വാഹന ഗതാഗത സൗകര്യം ഉണ്ടാവില്ല. വായാട്, പാനോം ഭാഗത്തുള്ളവർ മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വരും

temporary bridge built Manjacheeli damaged by vilangad landslide

Next TV

Top Stories