നാദാപുരം: നാദാപുരത്തിനടുത്ത് വളയത്ത് വീട്ടു വരാന്തയിലെ തിണ്ണയിൽ കിടന്ന യുവാവ് താഴെ വീണ് മരിച്ച നിലയിൽ. വളയം ഒന്നാം വാർഡിലെ ചെട്ട്യാം വീട്ടിൽ നിധീഷ് (34 ) ആണ് മരിച്ചത്. ഇന്ന് പകൽ പന്ത്രണ്ട് മണിയോടെയാണ് സംഭവം.
അബോധാവസ്ഥയിൽ വരാന്തയിൽ കിടക്കുന്നതായി കണ്ട നിധീഷിനെ വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ജൻമനാ സംസാര ശേഷിയും കേൾവി ശേഷിയും ഇല്ലാതയാളാണ് നിധിൻ .

അല്പ സമയത്തിനകം വളയം പൊലീസ് ഇൻക്വൻ്റ് നടത്തുന്ന മൃതദ്ദേഹം വടകര ജില്ലാ ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടു പോകും. പരേതനായ കുമാരൻ്റെയും ചെട്യാം വീട്ടിൽ സതിയുടെയും മകനാണ്.
സഹോദരങ്ങൾ: അഭിനന്ദ് ( അധ്യാപകൻ കാസർക്കോട്), അരുണിമ ( വള്ളിക്കാട് ).
young man lying veranda house Valayam fell death